കേരളം മാതൃക: കൊറോണയെ നേരിടുന്നതില്‍ സുപ്രീംകോടതിയുടെ അഭിനന്ദനം

ദില്ലി: കൊറോണ വൈറസ് ബാധ നേരിടുന്നതില്‍ കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
സംസ്ഥാന സര്‍ക്കാരിനും ജയില്‍ വകുപ്പിനുമാണ് കോടതിയുടെ പ്രശംസ.

കൊറോണ നേരിടാന്‍ സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കിയ സജ്ജീകരണത്തിനാണ് സുപ്രീംകോടതി അഭിനന്ദനം അറിയിച്ചത്. കേരളത്തിലെ ജയിലുകള്‍ നേരത്തെ തന്നെ പ്രതിരോധ നടപടികള്‍ കൈകൊണ്ടു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റി. പുതിയ ജയില്‍ അന്തേവാസികളെ ആദ്യം 6 ദിവസം ഐസൊലേഷനില്‍ വയ്ക്കുന്നു. പിന്നീട് മാത്രമാണ് മറ്റ് ജയില്‍ വാസികളുമായി ഇടപെടാന്‍ അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *