കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ നിയമനം

കുടുംബശ്രീ ജില്ലാ മിഷനുകളിലെ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധ സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം.
അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഒഴിവുകൾ ഏഴ് (തൃശൂർ രണ്ടും പാലക്കാട് രണ്ടും മലപ്പുറത്ത് മൂന്നും ഒഴിവുകൾ). ശമ്പള സ്‌കെയിൽ 26500 –  56700. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംഘാടനപാടവവും കമ്പ്യൂട്ടർ പ്രായോഗിക പരിജ്ഞാനവും ഉണ്ടാവണം. ദാരിദ്ര്യ നിർമ്മാജ്ജന-തൊഴിൽദാന പദ്ധതികൾ നടപ്പിലാക്കുന്ന പ്രവർത്തന മേഖലകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. കൃഷി, ഗ്രാമവികസന/ സാമൂഹികക്ഷേമ/ പട്ടികജാതി-പട്ടികവർഗ വികസന/ മത്സ്യ ബന്ധന വകുപ്പുകളിലെ ഓഫീസർമാർക്ക് മുൻഗണന. സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം.
എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ 20ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. എഴുത്തു പരീക്ഷയും ഇന്റർവ്യൂവും 21ന് രാവിലെ പത്ത് മുതൽ നടത്തും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകില്ല. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org.    
പി.എൻ.എക്സ്.1056/2020

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *